കേരളത്തില്‍ മദ്യശാലകള്‍ തുറക്കില്ല

തിരുവനന്തപുരം: പലയിടങ്ങളിലും കൂടുതൽ ഇളവുകൾ കിട്ടിയെങ്കിലും ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്ന് വയ്ക്കും. പാർക്കുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്. മദ്യശാലകൾ തുറക്കുന്നില്ല. മാളുകൾ ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഇവയൊന്നും തുറക്കരുത്. ബാർബർമാർക്ക് വീടുകളിൽ പോയി ജോലി ചെയ്യാം. വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 ലേറെ പേർ പാടില്ലെന്നത് നിബന്ധന പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം. ഞായറാഴ്ച പൂർണ്ണ അവധി. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ കൊണ്ടുവരണം. മുഴുവൻ പേരും സഹായിക്കണം. അവശ്യസേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം.ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം ‐ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here