കോവിഡ് മാന്ദ്യം: സാംസങ്ങ് ഫോണുകളുടെ വില കുറച്ചു

ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു

സാംസങ്ങ് ഫോണുകളുടെ വില കുറച്ചു. , എം 21, ഗ്യാലക്സി എ 50എസ് എന്നിവയുടെ വിലയാണ് കുറച്ചത്. ജിഎസ്ടി നിരക്ക് വര്‍ധിച്ചതിനു പിന്നാലെ സാംസങ്ങ് ഫോണുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് ഫോണുകളുടെ വില കുറച്ചത്.
സാംസങ്ങ് ഗ്യാലക്‌സി എം21 മാര്‍ച്ചിലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. നാല് ജിബി+64 ജിബി മോഡലിന് 13,499 രൂപയും ആറ് ജിബി+128 ജിബി മോഡലിന് 15,499 രൂപയുമായിരുന്നു. ജിഎസ്ടി വര്‍ധിച്ചതോടെ ഇത് യഥാക്രമം 14,222 ആയും 16,499 ആയും വര്‍ധിച്ചു. എന്നാല്‍, ഇപ്പോള്‍ വിണ്ടും വില കുറച്ചിരിക്കുകയാണ് കമ്പനി. നാല് ജിബി+64 ജിബി പതിപ്പ് ഇനി മുതല്‍ 13,199 രൂപയ്ക്കും ആറ് ജിബി+128 ജിബി പതിപ്പ് 15,499 രൂപയ്ക്കും ഇനി ലഭ്യമാകും.
സാംസങ്ങ് ഗ്യാലക്‌സി എ 50 എസിന്റെ വിലയും കമ്പനി കുറച്ചിട്ടുണ്ട്. എ50 എസിന്റെ 4ജിബി + 128ജിബി ഇന്റേണല്‍ മെമ്മറി പതിപ്പിന് 21,070 ആയിരുന്നു വില. വില കുറച്ചതിന്റെ ഭാഗമായി ഇതേ പതിപ്പ് ഇനി 18,599 രൂപയ്ക്ക് ലഭ്യമാകും. ഇതേ ഫോണിന്റെ 6ജിബി+128ജിബി പതിപ്പിന് വില 26,900 ആയിരുന്നു. ഇത് 20,561 രൂപയായി കുറച്ചിട്ടുണ്ട്.
ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ ജില്ലകളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങള്‍ വഴി അവശ്യ വസ്തുക്കളല്ലാത്ത ഉല്‍പന്നങ്ങളും വാങ്ങാന്‍ സാധിക്കും. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ അടക്കമുള്ള ഇ-കൊമേഴ്സ് സേവനങ്ങള്‍ ഇളവിന്റെ പരിധിയിലുള്‍പ്പെടുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ അവസരമുണ്ട്. മേയ് നാല് മുതലാകും ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിക്കുക.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here