ആമസോണും ഫ്ലിപ്കാര്‍ട്ടും വില്‍പ്പന പുനരാരംഭിച്ചു

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ വില്‍പ്പന പുനരാരംഭിച്ച്‌ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണും , ഫ്ലിപ്കാര്‍ട്ടും. അതേസമയം റെഡ് സോണുകളില്‍ ആവശ്യവസ്തുക്കള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ . ഗ്രീന്‍ ഓറഞ്ച് സോണുകളില്‍ അവശ്യേതര വസ്തുക്കളുടെ വിതരണം നടക്കും. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും മറ്റു അവശ്യേതര വസ്തുക്കളും വാങ്ങുന്നതിനായി ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട് . അതേസമയം വില്‍പന നടത്താന്‍കഴിയാത്ത സ്ഥലങ്ങളില്‍ അത് സാധിക്കില്ല എന്ന വാര്‍ണിംഗ് കാണിക്കും. സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാര്‍ക്ക് സുരക്ഷാമുന്‍കരുതലുകളെ കുറിച്ച്‌ പ്രത്യേക പരിശീലനവും സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട് . കൂടാതെ കോണ്‍ടാക്റ്റ് ലെസ് ഡെലിവറി തിരഞ്ഞെടുക്കാനും ഉപയോക്താക്കള്‍ക്ക് കമ്ബനികള്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി പൂര്‍ണതോതില്‍ ഓണ്‍ലൈന്‍ വില്‍പ്പന എന്ന് പുനരാരംഭിക്കും എന്ന കാര്യം വ്യക്തമെല്ല

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here