രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ മദ്യക്കച്ചവടം തുടങ്ങി

ന്യൂഡല്‍ഹി: കേരളം ഒഴികെ എട്ടു സംസ്ഥാനങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ തുറന്നതോടെ വന്‍ തിരക്ക്. മദ്യം വാങ്ങാന്‍ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ആദ്യഘട്ടമെന്നോണം മാര്‍ച്ച് 25ന് തുറന്നിരുന്നു. എന്നാല്‍ കൂടുതല്‍ ഉപാധികളോടെ എട്ടു സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ തുറന്നുതുടങ്ങി. അതേസമയം നിലവില്‍ മദ്യത്തിന്റെ സ്‌റ്റോക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഇതു നികത്താന്‍ ഒരു മാസം സമയം വേണ്ടിവരും.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. ഡല്‍ഹിയില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തി .
ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല, ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമാണ് ഇവിടെ മദ്യം നല്‍കുക. ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചു. സാമൂഹ്യഅകലം കര്‍ശനമായി പാലിച്ചുമാത്രമാകും വില്‍പനയെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. കേരളത്തിലും പഞ്ചാബിലും മദ്യശാലകള്‍ തുറക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതിയില്ല.
സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് കേന്ദ്രസര്‍ക്കാര്‍ മദ്യക്കച്ചവടം ലോക് ഡൗണില്‍ അനുവദിച്ചുതുടങ്ങിയത്. പല സംസ്ഥാനങ്ങളുടേയും സാമ്പത്തികാവസ്ഥ തകിടംമറിഞ്ഞിരിക്കുകയാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here