കോവിഡ് നേട്ടങ്ങളെ നിരത്തി കേരളത്തിലേക്ക് വ്യവസായികളെ ക്ഷണിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്‌ കാലത്തും ലോകത്തെ ഏറ്റവും സുരക്ഷിത  സ്ഥലമെന്ന്‌ തെളിഞ്ഞ കേരളത്തിലേക്ക്‌ വ്യവസായ ലോകത്തെ ക്ഷണിച്ച്‌ സംസ്ഥാന സർക്കാർ. വ്യവസായനിക്ഷേപം വർധിപ്പിക്കാൻ  മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികളും പ്രഖ്യാപിച്ചു. പുതിയ നിക്ഷേപത്തിന്‌ നിരവധി അന്വേഷണങ്ങൾ‌ വിവിധ രാജ്യങ്ങളിൽനിന്ന്‌ വരുന്നു‌. പ്രതിസന്ധികളിൽനിന്ന്‌ പുതിയ അവസരങ്ങളുയർന്നുവരും, അവ പ്രയോജനപ്പെടുത്തുകയാണ്‌ സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കാൻ വ്യവസായ നിക്ഷേപകർ, നയരൂപീകരണ വിദഗ്‌ധർ, വ്യവസായ പ്രമുഖർ എന്നിവരുൾപ്പെടുന്ന ഉപദേശകസമിതിയും രൂപീകരിച്ചു.

● നിക്ഷേപം, തൊഴിൽ തുടങ്ങിയവ അടിസ്ഥാനമാക്കി വ്യവസായങ്ങൾക്ക്‌ സ്‌റ്റാർ റേറ്റിങ്‌ ഏർപ്പെടുത്തും. ഗോൾഡ്‌, സിൽവർ, ബ്രോൺസ്‌ എന്നിങ്ങനെ ഗ്രേഡ്‌ തിരിക്കും. ഇത്‌‌ പരിഗണിച്ചാകും സർക്കാർ ആനുകൂല്യങ്ങളും ഇളവും.
● -വ്യവസായം തുടങ്ങാനുള്ള അപേക്ഷയിൽ ഒരാഴ്‌ചയ്‌ക്കകം ഉപാധികളോടെ ലൈസൻസ്‌ അനുവദിക്കും.  ഒരു വർഷത്തിനകം സംരംഭകൻ നടപടിക്രമം പൂർത്തിയാക്കണം. പാകപ്പിഴകണ്ടാൽ തിരുത്താനും അവസരം.
● തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളം, തുറമുഖം, റെയിൽ, റോഡ്‌ എന്നിവ ബന്ധിപ്പിച്ച്‌ അടിസ്ഥാനസൗകര്യം വികസിപ്പിക്കും.  
● കയറ്റുമതി, ഇറക്കുമതി സാധ്യത കണക്കിലെടുത്ത്‌ വിവിധ ഭാഗങ്ങളിൽ ലോജിസ്‌റ്റിക്‌ പാർക്ക്‌
● വലിയതോതിൽ ചരക്ക്‌ കൈകാര്യംചെയ്യാൻ അഴീക്കൽ തുറമുഖം വികസിപ്പിക്കും
● കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കും
● പാലക്കാട്‌ മെഗാ ഫുഡ്‌പാർക്കിലെ ഭൂമി കാർഷികോൽപ്പന്നങ്ങളുടെ മുല്യവർധനക്ക്‌‌ പാട്ടത്തിന്‌ നൽകും
● ഉത്തര കേരളത്തിൽ നാളികേര പാർക്ക്

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here