മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി: മദ്യം വിൽക്കുന്നതിന് ഹോം ഡെലിവറി പരിഗണിക്കണമെന്ന് സുപ്രീംകോടതി. മദ്യഷാപ്പ് തുറക്കുന്നതിന് എതിരായ ഹർജി പരിഗണിക്കവെയാണ് കോടതി നിർദേശം. ഇക്കാര്യം സംസ്ഥാങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. സാമൂഹ്യ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കോടതിയുടെ പരാമർശം.അതേസമയം ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ കോടതി ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹിക അകലം നിലനിര്‍ത്തുന്നതിന് സംസ്ഥാനങ്ങള്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.മദ്യവില്‍പനശാലകള്‍ക്ക് മുമ്പില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വന്‍തിരക്ക് രൂപപ്പെട്ടത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു. പലയിടങ്ങളിലും പോലീസ് ലാത്തിചാര്‍ജ് നടത്തുകയുണ്ടായി. കേരളമടക്കം ചില സംസ്ഥാനങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here