വൈറ്റ് ഹൗസില്‍ കോവിഡ്; ട്രംപിന് ദിവസവും പരിശോധന

വാഷിംഗ്ടണ്‍: ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലും കൊവിഡ് എത്തിയതോടെ ഭയപ്പാടിലാണ് അമേരിക്കന്‍ ജനത. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിയായ കാറ്റി മില്ലറിനുമടക്കം മൂന്ന് വൈറ്റ് ഹൗസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ടാസ്ക് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരായ ഡോ.ആന്റണി ഫൗച്ചി, റോബര്‍ട്ട് റെഡ്ഫീല്‍ഡ്, സ്റ്റീഫന്‍ ഹാന്‍ എന്നിവര്‍ കൊവിഡ് രോഗിയുമായി അടുത്തിടപഴകിയത് മൂലം ക്വാറന്റൈനിലാണ്. എന്നാല്‍, തങ്ങള്‍ വീട്ടിലിരുന്ന് ജോലികള്‍ തുടരുമെന്നും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടാത്ത സാഹചര്യത്തില്‍ മാസ്ക് ധരിച്ച്‌ താന്‍ ഓഫിസില്‍ പോകുമെന്നും ഫൗച്ചി പറഞ്ഞു.

അതേസമയം, യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിലെ 11ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും 60 പേര്‍ ക്വാറന്റൈനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ക്വാറന്റൈനിലാണെന്ന വാര്‍ത്തകളെ വൈറ്റ് ഹൗസ് തള്ളി. പെന്‍സ് ഇന്നലെ വൈറ്റ് ഹൗസില്‍ എത്തിയെന്നും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ചിട്ടകള്‍ അദ്ദേഹം പാലിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. പെന്‍സിനും ട്രംപിനും എന്നും കൊവിഡ് പരിശോധന നടത്താറുണ്ടെന്നും രണ്ടു പേരുടേയും ഫലം നെഗറ്റീവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here