സ്വര്‍ണവില 35040 രൂപ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊച്ചി: സ്വര്‍ണവില പവന് 35040 രൂപയായി. ഗ്രാമിന് 4380 രൂപ. ഇന്ന് ഗ്രാമിന് വര്‍ധിച്ചത് 30 രൂപ. പവന് 240 രൂപ ഇന്ന് വര്‍ധിച്ചു.


2009ന് ശേഷമാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധനവ് കാര്യമായി പ്രകടിപ്പിച്ചു തുടങ്ങിയത്. 2009ല്‍ 11077 രൂപ. 2010-ല്‍ 12280 രൂപ. 2011ല്‍ 15560, 2012ല്‍ 20880. 2019 വരെ വലിയ വ്യത്യാസമുണ്ടായില്ല. 23720 രൂപ.
എന്നാല്‍ ഈ വര്‍ഷം 12000 രൂപയോളം വര്‍ധിച്ചു.
1975ല്‍ സ്വര്‍ണത്തിന് കേരളത്തില്‍ വില 396 രൂപയായിരുന്നു. മൂന്നുവര്‍ഷം കൊണ്ട് മൂന്നിരട്ടിയോളം വര്‍ധിച്ചു 1978ല്‍ 975 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണത്തിന് വില കൂടിക്കൊണ്ടിരിക്കുയാണ്. കോവിഡ് വ്യാപരിക്കുന്നതിനിടയില്‍ സ്വര്‍ണം പോലുള്ള സ്ഥിരതയുള്ള നിക്ഷേപപദ്ധതിയിലേക്ക് പണം മാറ്റുന്നതാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

സ്വര്‍ണവില 1995 മുതലുള്ള വ്യത്യാസം മനസ്സിലാക്കാം.


ആഗോളവിപണിയില്‍ രണ്ടു മാസത്തിനകം 17.4 ശതമാനം വില വര്‍ധനവുണ്ടായി. ഓയില്‍ വിലത്തകര്‍ച്ചയും സ്വര്‍ണത്തിന്റെ വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓഹരിവിപണികളിലെ തകര്‍ച്ചയും സ്വര്‍ണനിക്ഷേപം വര്‍ധിക്കാന്‍ ഇടയാക്കി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here