‘ബ്ലേഡ് റണ്ണർ’; ഗെയിമിങ് ഫോണ്‍ പുറത്തിറക്കി റിയല്‍മി

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ആദ്യ ഗെയിമിംഗ് ഫോണായ ‘ബ്ലേഡ് റണ്ണർ’ പുറത്തിറക്കുന്നു. മെയ് 25ന് റിയൽമി എക്സ് 50 പ്രോ പ്ലെയർ എഡിഷൻ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 35 ദശലക്ഷം ഉപയോക്താക്കളാണ് ഇപ്പോൾ കമ്പനിക്ക് ഉള്ളത്. അതിൽ 21 ദശലക്ഷം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഒരു ഓപ്പോ സ്പിൻ ഓഫ് ആയി 2018ൽ ആരംഭിച്ച കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ചെറിയ കാലയളവിനുള്ളിലാണ് ഇത്രയും വളർന്നത്. ഈ ഗെയിമിംഗ് സ്മാർട്ട് ഫോൺ പുറത്തിറക്കി കൊണ്ട് റിയൽമി പുതിയ ഒരു നാഴിക കല്ലായി മാറും എന്നാണ് പ്രതീക്ഷ. അതും കൊവിഡ് അരങ്ങേറിയ ചൈനയിൽ. പുതിയ ഫോൺ അടുത്തിടെ സമാരംഭിച്ച മുൻനിര റിയൽമി എക്സ് 50 പ്രോ സ്മാർട്ട്‌ ഫോണിനോട് സാമ്യമുണ്ട്. എന്നിരുന്നാലും, ഇത് ഒരു പുതിയ ഗ്രേ -സിൽവർ പെയിന്റ് കളറിൽ വരുന്നു. പിന്നിൽ ഒരു ക്വാഡ് റിയർ ക്യാമറയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. ‘ബ്ലേഡ് റണ്ണർ’ സ്മാർട്ട് ഫോണിന്റെ ബാക്കി സവിശേഷതകളെയുെ വിലയെയും കുറിച്ചുള്ള വിവരങ്ങൾ ഇത് വരെയും പുറത്ത് വിട്ടിട്ടില്ല. പുതിയ പ്രോസസ്സറുകളൊന്നും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്തതിനാൽ ഈ സ്മാർട്ട്‌ഫോൺ ഇപ്പോഴും ക്വാൽകോം സ്നാപ്ഡ്രാഗൺ 865 എസ്ഒസിയിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മെയ് 25ന് നടക്കുന്ന പരിപാടിയിൽ മറ്റ് എട്ട് ഉൽപ്പന്നങ്ങളും പുറത്തിറക്കാനും റിയൽമി പദ്ധതിയിട്ടിട്ടുണ്ട്. അവയിൽ പുതിയ വയർലെസ് ഇയർബഡുകൾ, പുതിയ പവർ ബാങ്ക്, എക്‌സ് 3, എക്‌സ് 3 സൂപ്പർസൂം, എക്സ് 50 പ്രോ തുടങ്ങി മൂന്ന് പുതിയ സ്മാർട്ട് ഫോണുകളും ഉൾപ്പെടുന്നു ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളും കാണാൻ കഴിഞ്ഞേക്കും. എന്തായാലും ഇപ്പോൾ അവതരിപ്പിക്കുന്ന 8 ഉൽപ്പന്നങ്ങളിൽ ഒന്ന് പുതിയ റിയൽ‌മി എക്സ് 50 പ്രോ പ്ലെയർ എഡിഷനാണ്. റിയൽ‌മി വാച്ച്, റിയൽ‌മി ടിവി എന്നിവയും ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.