വായ്പ മോറട്ടോറിയം ആഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തി. റിപ്പോ നിരക്കില്‍ 0.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വായ്പ മോറട്ടോറിയം ആഗസ്റ്റ് 31വരെ നീട്ടി.നേരത്തെ മാര്‍ച്ച്‌ ഒന്ന് മുതല്‍ മെയ് 31വരെ മൂന്ന് മാസത്തേക്കായിരുന്നു മോറോട്ടോറിയം പ്രഖ്യാപിച്ചത്. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്നടപടി . ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍നിന്നും 3.35 ശതമാനമായി കുറച്ചു. ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതില്‍ ഇളവ് വരുത്തുന്നതോടെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയിലും കുറവ് വരുത്താന്‍ കഴിയും. നിരക്കിലെ ഇളവ് ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്ന നിര്‍ദേശത്തോടെയാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് സുപ്രധന തീരുമാനം.വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഈ കാലയളവില്‍ വായ്പ തുകയുടെ മാസ തവണ അടക്കേണ്ടതില്ല. റിവേഴ്‌സ് റിപ്പോ നിരക്കിലും ബാങ്ക് മാറ്റം വരുത്തി. വാണിജ്യ ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് വാങ്ങുന്ന വായപയുടെ പലിശയാണ് റിവേഴ്‌സ് റിപ്പോ. ഇത് 3.75 ശതമാനം ആയിരുന്നത് 3.35 ശതമാനമായാണ് കുറച്ചത്. നേരത്തെയും വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.നിരക്ക് മാറ്റത്തിന് ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റിയിലെ അഞ്ചുപേരും അനുകൂലമായി വോട്ട് ചെയ്തുവെന്ന് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here