ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിയാല്‍ രാജ്യത്ത് വില വര്‍ധിക്കും

ന്യൂഡല്‍ഹി: ചൈനീസ് ഉല്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തില്ലെങ്കില്‍ രാജ്യത്ത് വരാന്‍ പോകുന്നത് വിലക്കയറ്റം. നിലവില്‍ ചൈനയില്‍ നിന്നാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. 16 ബില്യന്‍ ഡോളറിന്റെ ഇറക്കുമതിയാണ് വര്‍ഷവും നടത്തുന്നത്. യന്ത്രസാമഗ്രികള്‍, എന്‍ജിനുകള്‍, പമ്പുകള്‍ എന്നിവ 9.8 ബില്യന്റെയും ഓര്‍ഗാനിക് കെമിക്കല്‍സ് 6.3 ബില്യന്‍സിന്റെയും ഇറക്കുമതി ചെയ്യുന്നുണ്ട്. തദ്ദേശീയമായി ഇവ ഉല്പാദിപ്പിക്കുമ്പോഴും ഇറക്കുമതിയേക്കാള്‍ വിലകുറച്ച് ലഭ്യമാകാന്‍ ഇടയില്ല.
അതേസമയം ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ടിക് ടോക് അടക്കമുള്ള ചൈനീസ് ഭീമന്‍ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടി വെറും ആപ്പ് നിരോധനത്തില്‍ നില്‍ക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. എയര്‍ കണ്ടീഷണര്‍, ടിവി അടക്കമുള്ള പന്ത്രണ്ടില്‍പരം ഉല്‍പ്പന്നങ്ങളുടെ പാട്സുകളുടെ ഇറക്കുമതി സര്‍ക്കാര്‍ നിയന്ത്രിച്ചേക്കും. ചൈനയില്‍ നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങളെ അവഗണിക്കലാണ് ലക്ഷ്യം. രാജ്യത്ത് എല്ലാവിധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനവും ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
പന്ത്രണ്ടോളം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇറക്കുമതി നിയന്ത്രണത്തിന് ഒരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സ്പോര്‍ട്സ് എക്യുപ്മെന്റ്സ്, ടിവി, സോളാര്‍ ഉപകരണങ്ങള്‍, ഇലക്ട്രിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നവയുടെ ഇറക്കുമതി നിയന്ത്രണമാണ് ഉണ്ടാകുക. ഉരുളക്കിഴങ്ങ്, ഓറഞ്ച് കൃഷിക്ക് പ്രോത്സാഹനം നല്‍കാനും തീരുമാനമുണ്ട്.
ലിഥിയം അയണ്‍ ബാറ്ററി, ആന്റിബയോട്ടിക്, പെട്രോകെമിക്കല്‍സ്, വാഹനങ്ങളുടെ പാട്സ്, കളിപ്പാട്ടങ്ങള്‍,സ്റ്റീല്‍,പാദരക്ഷ എന്നിവയുടെ ഉല്‍പ്പാദനത്തിന് പ്രാദേശികമായി പ്രോത്സാഹനം നല്‍കാനും സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. ഇതിനൊക്കെ പുറമേ ചൈനയ്ക്കുള്ള കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കും.
ഇരുമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയെല്ലാം കൂടി ചൈനയില്‍ നിന്ന് അഞ്ചര ബില്യന്‍ ഡോളറിന്റെ ഇറക്കുമതി ഇന്ത്യ നടത്തുന്നുണ്ട്. അതേസമയം ചൈനയുടെ മൊത്തം കയറ്റുമതി നോക്കിയാല്‍ ഇന്ത്യയിലേക്ക് വെറും മൂന്നു ശതമാനം മാത്രമേ കയറ്റുമതിയുള്ളൂ.
ചൈന കയറ്റുമതി ചെയ്യുന്നതില്‍ 16 ശതമാനവും അമേരിക്കയിലേക്കാണ്. ഹോങ്കോങ് 11 ശതമാനം ജപ്പാന്‍ 5.7 ശതമാനം, സൗത്ത് കൊറിയ- 4.4 ശതമാനം, ഇന്ത്യയിലേക്ക് വെറും മൂന്നു ശതമാനം മാത്രമാണ് കയറ്റുമതി. കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ചൈനയില്‍ നിന്നു വാങ്ങുന്നവര്‍.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here