ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ദിവസവും ഇല്ല

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഈ ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ. തുടർന്നു വരുന്ന ആഴ്ചയിൽ തിങ്കൾ (വിൻവിൻ), ബുധൻ (അക്ഷയ), വെള്ളി (നിർമൽ) ദിവസങ്ങളിൽ ഭാഗ്യക്കുറി നടത്തും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഈ ക്രമീകരണം. ഞായറാഴ്ചകളിലെ പൗർണമി ഭാഗ്യക്കുറി ഡിസംബർ അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്. അതിനാൽ ഞായറാഴ്ച നറുക്കെടുപ്പ് ഉണ്ടാവില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികൾ: ജൂലൈ 27,29, 31 ആഗസ്റ്റ് 4, ആറ്, എട്ട്, 10, 12, 14, 18, 20, 22, 24, 26, 28.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here