ഇന്റര്‍നെറ്റ് ഇല്ലാതെയും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താം


നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം ബാങ്കിംഗ് നടത്താന്‍ കഴിയാതിരിക്കുന്നവര്‍ക്കായി റിസര്‍വ് ബാങ്ക് പുതിയ സംവിധാനം ഒരുക്കുന്നു. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഓഫ്ലൈന്‍ പേയ്മെന്റുകള്‍ നടത്താനുള്ള പുതിയ സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിക്കാനൊരുങ്ങുന്നത്.
മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. 2021 മാര്‍ച്ച് 31 മുതല്‍ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാനാണ് ആര്‍ബിഐയുടെ നീക്കം. മൊബൈല്‍ ഫോണുകള്‍, കാര്‍ഡുകള്‍, വാലറ്റുകള്‍ മുതലായവ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവം, ഇന്റര്‍നെറ്റിന്റെ കുറഞ്ഞ വേഗത തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം വിദൂര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റിന് തടസം സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം െഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. മാത്രമല്ല താരതമ്യേന ചെറിയ തുകയുടെ ഇടപാടായിരിക്കും ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം വഴി നടത്താനാവുക. ഓഫ്ലൈന്‍ പേയ്മെന്റുകള്‍ എങ്ങനെ നടത്താം കാര്‍ഡുകള്‍, വാലറ്റുകള്‍ മുതലായവ ഉപയോഗിച്ച് നടത്തുന്ന ഓഫ്ലൈന്‍ പേയ്മെന്റ് രീതിയില്‍, കാര്‍ഡിലെ വിവരങ്ങളും ഇടപാടിന്റെ വിശദാംശങ്ങളും ഒരു ‘ടെര്‍മിനലില്‍’ സൂക്ഷിക്കും. പിന്നീട് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുമ്പോള്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന ഈ വിവരങ്ങള്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് അയച്ച് ഇടപാട് പൂര്‍ത്തിയാക്കും. ഓഫ്ലൈന്‍ പേയ്മെന്റ് ഇടപാടിന്റെ ഉയര്‍ന്ന പരിധി 200 രൂപയായിരിക്കും. ഒരു ഡിവൈസില്‍ പേയ്മെന്റ് നടത്താനുള്ള ആകെ പരിധി രണ്ടായിരം രൂപയായിരിക്കും (ഓണ്‍ലൈന്‍ മോഡില്‍ എഎഫ്എ ഉപയോഗിച്ച് തുക വര്‍ധിപ്പിക്കാം). പേയ്മെന്റുകളില്‍ ഇഎംവി മാനദണ്ഡങ്ങള്‍ പാലിക്കണം. അതേസമയം വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആര്‍.ബി.ഐ പുറത്തിറക്കും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here