പുതിയ എസ് ക്രോസ് ബുക്കിങ് ആരംഭിച്ചു; വില 8.39 ലക്ഷം രൂപ മുതല്‍

പുതിയ എസ് ക്രോസിന്റെ വില 8.39 ലക്ഷം രൂപ മുതല്‍. ടോപ്പ് വേരിയന്റിന്റെ വില 12.39 ലക്ഷം രൂപയാണ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതീക്ഷിച്ചതിലും വൈകിയാണ് പുതിയ എസ് ക്രോസ് എത്തിയത്. പുതിയ എന്‍ജിനാണ് ഇതിന്റെ പ്രധാന സവിശേഷത. നേരത്തെ ഉണ്ടായിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരം 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എസ് ക്രോസിലുള്ളത്. ഇതേ എന്‍ജിനാണ് സിയാസ്, ബ്രെസ എന്നിവയിലുള്ളത്.
മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്. എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സില്‍വര്‍ റൂഫ് റെയില്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ സവിശേഷതകള്‍. ഉള്ളില്‍ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ഫീച്ചറുകളുണ്ട്.
നാല് വകഭേദങ്ങളിലാണ് ഈ മോഡല്‍ ലഭ്യമാകുന്നത്. മാരുതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെക്സ ആപ്ലിക്കേഷനില്‍ ഈ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here