യു.എ.ഇയിലെ ബിസിനസില്‍ കണ്ണുനട്ട് ഇസ്രായേല്‍

അന്‍ഷാദ് കൂട്ടുകുന്നം


ആദ്യമായി ഒരു ഗള്‍ഫ് രാഷ്ട്രം ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങിയതോടെ ഗള്‍ഫ് മേഖലയിലെ ബിസിനസില്‍ കണ്ണുനട്ട് ഇസ്രായേല്‍. കുടിവെള്ളം മുതല്‍ വന്‍കിട മിസൈല്‍ നിര്‍മാതാക്കള്‍ വരെ ബന്ധത്തെ സ്വാഗതാര്‍ഹമായാണ് വിലയിരുത്തുന്നത്.
യുഎഇയും ഇസ്രയേലും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചിരുന്നു. പലസ്തീന്‍ പ്രദേശങ്ങള്‍ കൈയേറുന്നത് നിര്‍ത്തുമെന്നും ഇസ്രായേല്‍ വാഗ്ദാനം നല്‍കിയിരിക്കുകയാണ്. ഇതോടെ മേഖലയില്‍ ഇസ്രായേലും യു.എ.ഇയിലും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ രൂപപ്പെട്ടതോടെ പുതിയ ബിസിനസ്സ് സാധ്യതകള്‍ അതിവേഗം ഉയര്‍ന്നുവരുമെന്നാണ് കണക്കുകൂട്ടല്‍. യുഎഇ പേര്‍ഷ്യന്‍ -ഗള്‍ഫ് മേഖലയുടെതു മാത്രമല്ല, ലോകത്തിലെ ഏറ്റവും നൂതനമായ ബിസിനസ് കേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ യു.എ.ഇയില്‍ നേരിട്ട് ബിസിനസ് എന്ന ഇസ്രായേലിന്റെ സ്വപ്‌നം ഇതോടെ സഫലീകരിക്കും.
നിലവില്‍ 300ലധികം ഇസ്രായേലി കമ്പനികള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഫെഡറേഷന്‍ ഓഫ് ഇസ്രായേലി ചേമ്പേഴ്സ് ഓഫ് കൊമേഴ്സിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ സീവ് ലവി പറയുന്നത്. ഇവയില്‍ മിക്കതും ഗ്ലോബല്‍ കമ്പനികളുടെ ബ്രാഞ്ചുകളായിട്ടാണ് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം പുതിയ ബന്ധം ഇടത്തരം ഇസ്രായേലി കമ്പനികള്‍ക്ക് യു.എ.ഇയിലേക്ക് നേരിട്ട് കടന്നുവരാന്‍ കഴിയും. നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറുന്നതോടെ ഓഫിസുകള്‍ ഷോപ്പുകളും നേരിട്ട് നടത്തുന്നത് ചെലവു കുറയ്ക്കാമെന്നാണ് വിലയിരുത്തല്‍.
അതേസമയം മേഖലയിലെ മുന്‍നിര രാഷ്ട്രമായി മാറുകയെന്നതാണ് എമിറേറ്റ്സിന്റെ പദ്ധതി. പുതിയ നിക്ഷേപം വരുന്നത് യു.എ.ഇയുടെ മുഖം മാറ്റാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിലൂടെ മേഖലയിലെ പ്രശ്‌ന സാധ്യത കുറയുമെന്നും യു.എ.ഇ കരുതുന്നു.

Abudhabi

ആഗോളതലത്തില്‍ ഇറക്കുമതിയില്‍ നാലാംസ്ഥാനമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്. പ്രതിവര്‍ഷം ട്രില്യണ്‍ ഡോളറിനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്കാണ്. ഇതു കുറയ്ക്കാനാണ് അമേരിക്കയുടെ പദ്ധതി.
അതേസമയം യുഎഇയുടെ പ്രധാന മേഖലയായ വെള്ളം, മരുഭൂമിയിലെ കൃഷി, സൗരോര്‍ജ്ജം, നൂതന ഭക്ഷ്യ നിര്‍മ്മാണം, പ്രതിരോധമാര്‍ഗങ്ങള്‍, നൂതന ആയുധ സംവിധാനങ്ങള്‍ , സൈബര്‍ സുരക്ഷ എന്നിവയെല്ലാം ഇസ്രായേല്‍ മുഖ്യ നിക്ഷേപകരാണ്.
ലോകത്തിലെ മുഖ്യ ആയുധകച്ചവടക്കാരായ ഇസ്രായേല്‍ ആയുധകച്ചവടത്തിന്റെ പ്രധാനമേഖലയായി ദുബൈയെ മാറ്റിയേക്കും. അമേരിക്കയുടെ പിന്തുണയോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം പൂര്‍ത്തീകരിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങളിലെ അധിനിവേശം നിര്‍ത്തിവയ്ക്കാന്‍ ധാരണയിലെത്തിയത്. ഇസ്രയേല്‍പലസ്തീന്‍ തര്‍ക്കത്തില്‍ നീതിപൂര്‍വവും സമഗ്രവുമായ ഒരു പരിഹാരം നേടുന്നതിനായി ശ്രമം തുടരും. എല്ലാ മുസ്ലിങ്ങള്‍ക്കും അല്‍ അക്സാ പള്ളി സന്ദര്‍ശിച്ച് പ്രാര്‍ഥിക്കാം. കൂടാതെ ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങള്‍ എല്ലാ മതങ്ങളിലെയും സമാധാനപരമായി ആരാധിക്കുന്നവര്‍ക്കായി തുറന്നു നല്‍കാനും രാജ്യങ്ങള്‍ തമ്മില്‍ കരാറായിട്ടുണ്ട്. അതേസമയം മേഖലയിലെ പുതിയ നീക്കങ്ങളില്‍ സൗദി അറേബ്യ മൗനം അവലംബിക്കുകയാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here