ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് കൂടി വിമാനസര്‍വീസ് പുനരാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിലെ വിമാന കമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.
ആസ്ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍ഡ്, നൈജീരിയ, ബഹ്റൈന്‍, ഇസ്രാഈല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
കോവിഡ് വ്യാപന പശ്ചാതലത്തില്‍ മാര്‍ച്ച് 23-നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചുവെങ്കിലും യാത്രക്കാര്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അന്താരാഷ്ട്ര സര്‍വിസുകള്‍ തുടങ്ങിയിട്ടില്ല.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here