ആമസോണ്‍ ഇനി ഡിജിറ്റല്‍ സ്വര്‍ണവും വില്പന നടത്തും

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആമസോണ്‍ പേയിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ കുറഞ്ഞത് അഞ്ച് രൂപവരെയുള്ള തുകയ്ക്കാണ് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുക. ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ സവിശേഷതയെ ‘ഗോള്‍ഡ് വോള്‍ട്ട്’ എന്നാണ് വിളിക്കുന്നത്. ഈ ഓഫറുമായി ബന്ധപ്പെട്ട് ആമസോണ്‍ പേ, സേഫ്‌ഗോള്‍ഡുമായുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 995 പരിശുദ്ധിയുടെ (99.5% ശുദ്ധമായ) 24 കാരറ്റ് സ്വര്‍ണം സേഫ്‌ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിലൂടെ, ആമസോണ്‍ ഉപയോക്താക്കള്‍ക്ക് മത്സര വിലനിര്‍ണയത്തോടെയും സുരക്ഷയ്ക്കായി ഒരു ലോക്കര്‍ വാടകയ്‌ക്കെടുക്കുന്നതില്‍ ഒരു ബുദ്ധിമുട്ടും കൂടാതെയും ഏത് സമയത്തും സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കുന്നതാണ്.

2017 -ലാണ് പേടിഎം, ഫോണ്‍ പേ എന്നിവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പേ ആവട്ടെ കഴിഞ്ഞ ഏപ്രിലോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റല്‍ സ്വര്‍ണം അവതരിപ്പിക്കുകയും ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള മൊബിക്വിക് 2018 -ലും ഓഫര്‍ അവതരിപ്പിച്ചു. ചൈനീസ് ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ ,ഷവോമി തങ്ങളുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ മിപേയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഡിജിറ്റല്‍ സ്വര്‍ണ വില്‍പ്പന ആരംഭിച്ചു.

പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, മൊബിക്വിക്, ആക്‌സിസ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രീചാര്‍ജ് എന്നിവയുള്‍പ്പടെ മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും അവരുടെ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ വര്‍ധിപ്പിക്കുകയാണ്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുള്‍പ്പടെ ഈ പ്ലാറ്റ്‌ഫോമുകളില്‍ ഭൂരിഭാഗം പേരും 1 രൂപ വരെയുള്ള കുറഞ്ഞ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here