മോറട്ടോറിയം നീട്ടുന്നത് സംബന്ധിച്ചത് തീരുമാനമെടുക്കാന്‍ സമയം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്ക് നീട്ടാനാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അറിയിച്ചു. അതേസമയം പകര്‍ച്ചവ്യാധി ദുരന്തം ഏതെല്ലാം പ്രദേശങ്ങളെ ബാധിച്ചെന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡിനെത്തുടര്‍ന്ന ബാങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. വിശാല്‍ തിവാരി, ഗജേന്ദ്രര്‍ ശര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
കോവിഡ് -19 മൂലം മൊറട്ടോറിയം പദ്ധതിയില്‍ ഡിസംബര്‍ വരെ കാലാവധി നീട്ടണമെന്നാണ് ഹര്‍ജി. മൊറട്ടോറിയം കാലയളവില്‍ ഇഎംഐകള്‍ക്ക് പലിശ ഈടാക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടിരുന്നു.
അതേസമയം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഒരു താല്‍ക്കാലിക പരിഹാരമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മൊറട്ടോറിയം സമയപരിധിക്കപ്പുറത്തേക്ക് നീട്ടുന്നതില്‍ ബാങ്കുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പണമടയ്ക്കാന്‍ കഴിവുള്ള ചില വായ്പക്കാര്‍ ഇളവ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ മൊറട്ടോറിയം നീട്ടരുതെന്നും പ്രമുഖ ബാങ്കര്‍മാരായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദീപക് പരേഖ്, എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക് എന്നിവര്‍ പറഞ്ഞിരുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here