3,82,581 കടലാസ് കമ്പനികൾ പൂട്ടിച്ചതായി കേന്ദ്രസർക്കാർ

ന്യൂദൽഹി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇന്ത്യയിൽ 3,82,581 കടലാസ് കമ്പനികൾ പൂട്ടിച്ചതായി കേന്ദ്രസർക്കാർ. കടലാസ് കമ്പനികളെ തിരിച്ചറിയാനും അവയുടെ പ്രവർത്തനം നിർത്തലാക്കാനും കേന്ദ്രസർക്കാർ രൂപം നൽകിയ പ്രത്യേക പദ്ധതി പ്രകാരമാണിത്. രണ്ടോ അതിലധികമോ വർഷം തുടർച്ചയായി ധന പ്രസ്താവനകൾ സമർപ്പിക്കാത്ത കമ്പനികളെ തിരിച്ചറിഞ്ഞാണ് നടപടികൾക്ക് തുടക്കം കുറിച്ചത്. 2013ലെ കമ്പനി നിയമം 248 -ാം വ്യവസ്ഥ, കമ്പനികളുടെ പട്ടികയിൽ നിന്നും അവയുടെ പേര് നീക്കം ചെയ്യാൻ അധികാരം നൽകുന്ന 2016ലെ കമ്പനീസ് ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. കേന്ദ്ര ധനകോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
കൃത്യമായ ആസ്തികളോ, വ്യാപാരമോ നടത്താത്ത കമ്പനികളെയാണ് പൊതുവേ കടലാസ് കമ്പനികൾ എന്ന് വിശേഷിപ്പിക്കുന്നത്. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ തുടങ്ങിയവയ്ക്കായി ഇവ ഉപയോഗപ്പെടുത്താറുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here