ക്യൂബയ്‌ക്കെതിരെ അമേരിക്കയുടെ ഉപരോധം; മദ്യവും പുകയിലയും ഇറക്കുമതി നിര്‍ത്തി

ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ യാത്രക്കാരെ ക്യൂബന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇടങ്ങളില്‍ താമസിക്കുന്നതില്‍നിന്ന് തടയുന്നതും ക്യൂബന്‍ മദ്യവും പുകയിലയും ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കുന്നതുമാണ് പുതിയ ഉപരോധം. അമേരിക്കന്‍ പണം ക്യൂബന്‍ ഭരണകൂടത്തിന്റെ ഫണ്ടുകളിലേക്കു പോകാതെ നേരിട്ട് ക്യൂബന്‍ ജനതയിലേക്ക് എത്തുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ നടപടി. കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്താനുള്ള തന്റെ ഭരണകൂടത്തിന്റെ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് പുതിയ ഉപരോധമെന്നും വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് വ്യക്തമാക്കി. 

പുതിയ ഉപരോധത്തിന്റെ ഭാഗമായി യു.എസ് വാണിജ്യ വകുപ്പിലെ ഓഫിസ് ഓഫ് ഫോറിന്‍ അസെറ്റ് ക്യൂബന്‍ വസ്തുവകകളുടെ നിയന്ത്രണ ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവന്നു. ക്യൂബന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ അല്ലെങ്കില്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെയോ അവരുടെ ബന്ധുക്കളുടെയോ നിയന്ത്രണത്തിലുള്ള വസ്തുവകകളില്‍ പണം നല്‍കി താമസിക്കുന്നതും മുന്‍കൂട്ടി സംവരണം ചെയ്യുന്നതും ഉള്‍പ്പെടെ കാര്യങ്ങളില്‍നിന്നും ഏതൊരു അമേരിക്കന്‍ പൗരനെയും തടയുന്നതാണ് പുതിയ ഭേദഗതി. അത്തരത്തിലുള്ള 433 വസ്തുവകകളുടെ പട്ടികയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ക്യൂബന്‍ മദ്യം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയെ പൊതു അംഗീകാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനും ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here