ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം


മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 401 പോയന്റ് ഉയര്‍ന്ന് 38,469ലും നിഫ്റ്റി 109 പോയന്റ് നേട്ടത്തില്‍ 11,356ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 374 ഓഹരികള്‍ നഷ്ടത്തിലുമാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഓട്ടോ, ഇന്‍ഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്,
ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ് ലെ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബാങ്ക്, വാഹനം, ഐടി, ഫാര്‍മ തുടങ്ങിയ സൂചികകള്‍ ഒരുശതമാനവും ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.50ശതമാനവും ഉയര്‍ന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here