ലോക്ക് ഡൗണ്‍;വിമാനയാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരിക കിട്ടും


ലോക്ക് ഡൗണ്‍ സമയത്ത് വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. പല റൂട്ടിലേക്കും വിമാനയാത്ര പുനസ്ഥാപിക്കപ്പെട്ടതുമുതല്‍ റീഫണ്ട് സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നത് സംബന്ധിച്ച അപേക്ഷകളുടെ പ്രളയമായിരുന്നു. പ്രവാസി ലീഗല്‍ സെല്‍, എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ റീഫണ്ട് സംബന്ധിച്ച് പെറ്റീഷനും ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വിമാന കമ്പനികള്‍ സ്വീകരിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ )അറിയിക്കുകയായിരുന്നു. ഈ ശുപാര്‍ശയ്ക്ക് ഇപ്പോള്‍ സുപ്രീംകോടതി അംഗീകാരം ലഭിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ മൂലം വിമാനക്കമ്പനികള്‍ റദ്ദാക്കിയ ഫ്‌ളൈറ്റ് യാത്രയുടെ ടിക്കറ്റ് നിരക്കാകും യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുക. മാര്‍ച്ച് 25 ന് ശേഷം മെയ് 24 വരെ ക്യാന്‍സല്‍ ആക്കിയ എല്ലാ വിമാന യാത്രാ നിരക്കും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് അറിയുന്നത്. റീഫണ്ട് നല്‍കിയില്ലെങ്കില്‍ 2021 മാര്‍ച്ച് 31 ന് മുമ്പായി നടത്തുന്ന യാത്രകളില്‍ ഈ ഫണ്ട് മറ്റ് യാത്രാ ബുക്കിംഗില്‍ ഇളവ് ചെയ്യാനുള്ള ‘ക്രെഡിറ്റ് ഷെല്‍’ ഓപ്പണ്‍ ചെയ്യാനാണ് കമ്പനികള്‍ക്ക് കോടതിയുടെ നിര്‍ദേശം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here