ഓഫറുകളുമായി എച്ച്.ഡി.എഫ്.സി ബാങ്ക് ഐ ഫോണിന് 7000 രൂപ കാഷ്ബാക്ക്

ഉത്സവകാലം പ്രമാണിച്ച് എച്ച് ഡി എഫ് സി ബാങ്കും ഓഫറുകളുമായി രംഗത്ത്. നേരത്തെ എസ്.ബി.ഐയും ഐ.സി.ഐ.സി ബാങ്കും ഉത്സവകാല ഓഫറുകള്‍ മുന്നോട്ടു വെച്ചിരുന്നു. വിവിധ വായ്പകളുടെ പ്രോസസിങ് ഫീസുകളില്‍ വന്‍ ഇളവുകളാണ് എച്ച് ഡി എഫ് സി പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീ 50 ശതമാനം വരെയാണ് കുറച്ചത്. ബിസിനസ് വായ്പകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഇരുചക്രവാഹന വായ്പകള്‍ക്കാവട്ടെ പ്രോസസിങ് ഫീസ് ഇല്ല. ഇതിന് പുറമെ കുറഞ്ഞ ഇ എം ഐ സംവിധാനം കാഷ് ബാക്ക്, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങളും ഉണ്ട്. ബ്രാന്‍ഡുകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി അവരുടെ ഉത്പന്നങ്ങല്‍ വാങ്ങുമ്പോള്‍ നടത്തുന്ന ഇടപാടുകള്‍ക്കും ആനുകൂല്യം ലഭിക്കും. ആപ്പിളിന്റെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 7,000 രൂപ വരെ കാഷ് ബാക്ക് നല്‍കും. ആപ്പിളിന് പുറമെ സാംസങ്,എല്‍ ജി, സോണി, പാനസോണിക്, ഗോദ്‌റേജ് തുടങ്ങിയ ബ്രാന്റുകള്‍ക്കും വിവിധ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എച്ച് ഡി എഫ് സി ഇടപാടുകാര്‍ക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടും നല്‍കും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here