നിഫ്റ്റി 11,500ന് മുകളിലെത്തി: സെന്‍സെക്‌സ് 276 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,500ന് മുകളിലെത്തി. സെന്‍സെക്‌സ് 276.65 പോയന്റ്
നേട്ടത്തില്‍ 38,973.70ലും നിഫ്റ്റി 86.40 പോയന്റ് ഉയര്‍ന്ന് 11,503.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1213 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികള്‍ക്ക് മാറ്റമില്ല.
ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ബജാജ് ഫിന്‍സര്‍വ്, ഗെയില്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here