സെന്‍സെക്‌സില്‍ 493 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ച ഓഹരി സൂചികകളില്‍ മികച്ചനേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 493 പോയന്റ് നേട്ടത്തില്‍ 39,190ലും നിഫ്റ്റി 135
പോയന്റ് ഉയര്‍ന്ന് 11,552ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1237 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 591 ഓഹരികള്‍ നഷ്ടത്തിലുമാണ്. 128 ഓഹരികള്‍ക്ക്
മാറ്റമില്ല. കോവിഡ് ചികിത്സയിലുള്ള യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് ഇന്ന് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ഏഷ്യന്‍
സൂചികകളിലെല്ലാം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
ഇന്‍ഡസിന്റ് ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, കൊട്ട്ക് മഹീന്ദ്ര ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here