നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 326 പോയന്റ്

മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 11,900ന് മുകളിലെത്തി. സെന്‍സെക്‌സ് 326.82 പോയന്റ് നേട്ടത്തില്‍ 40,509.49ലും നിഫ്റ്റി 79.60 പോയന്റ് ഉയര്‍ന്ന് 11,914.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1216 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1426 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികള്‍ക്ക് മാറ്റമില്ല. റിപ്പോ നിരക്ക് നാലുശതമാനത്തില്‍തന്നെ നിലനിര്‍ത്തിയത് ബാങ്കിങ് ഓഹരികള്‍ നേട്ടമാക്കി.
വിപ്രോ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.ഗ്രാസിം ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകള്‍ ഉയര്‍ന്നു. അതേസമയം, എഫ്എംസിജി, വാഹനം, ലോഹം, ഫാര്‍മ സൂചികകള്‍ സമ്മര്‍ദംനേരിട്ടു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here