കോവിഡ്: പാചകവാതക ഉപഭോഗം കൂടി, ഡീസല്‍ ആറുശതമാനം കുറഞ്ഞു

കോവിഡ് ബാധിച്ചത് ഇന്ധന ഉപഭോഗത്തെയും. രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 4.4 ശതമാനം ഇടിവുണ്ടായി. 15.47 മില്യണ്‍ ടണ്‍ ഇന്ധനമാണ് ഉപയോഗിച്ചത്. എണ്ണമന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ പുറത്തുവിട്ട കണക്കാണിത്.

ഗതാഗതത്തിനും ജലസേചനത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡീസലിന്റെ ആവശ്യകത ആറുശതമാനം കുറഞ്ഞ് 5.49 മില്യണ്‍ ടണ്‍ ആയി. അതേസമയം, പെട്രോളിന്റെ ഉപഭോഗം 3.3 ശതമാനം ഉയര്‍ന്ന് 2.45 മില്യണ്‍ ടണ്ണാകുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയതോടെ ഗതാഗതം തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചത്.

പാചക വാതകത്തിന്റെ വില്പനയില്‍ 4.8 ശതമാനമാണ് വര്‍ധനവ്. വില്പന 2.27 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നു. റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ബിറ്റുമിന്റെ ഉപയോഗത്തിലും 38.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here