സവാള കയറ്റുമതി നിരോധനത്തില്‍ ഇളവ്


സവാള കയറ്റുമതി നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. ബാംഗ്ലൂര്‍ റോസ് സവാളയ്ക്കും കൃഷ്ണപുരം സവാളയ്ക്കും ആണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് നല്‍കിയിരിക്കുന്നത്. പതിനായിരം മെട്രിക് ടണ്‍ വരെ അടിയന്തരമായി കയറ്റുമതി ചെയ്യാം. എന്നാല്‍ നാസിക് സവാളയുടെ കയറ്റുമതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
ചെന്നൈ തുറമുഖം വഴി മാത്രമേ കയറ്റുമതി പാടുള്ളൂ. 2021 മാര്‍ച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.
സവാള കയറ്റുമതിയ്ക്ക് അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും വേണം. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള സവാള ആണ് ഇപ്പോള്‍ കയറ്റുമതി ഇളവ് നേടിയിരിക്കുന്നത് ഇവയുടെ ഗുണനിലവാരവും അളവും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് കയറ്റുമതിയ്ക്ക് വേണ്ടത്. കൂടാതെ കയറ്റുമതിക്കാര്‍ പ്രാദേശിക ഡിജിഎഫ്ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
2020 സാമ്പത്തിക വര്‍ഷത്തില്‍ 328 ദശലക്ഷം ഡോളറിന്റെ സവാളയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. ഉണക്കിയ സവാള കയറ്റുമതി 112.3 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 158 ശതമാനം കുതിച്ചുയര്‍ന്നിരുന്നു.
സവാള കയറ്റുമതിയില്‍ പെട്ടെന്ന് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ഇന്ത്യയിലെ ഉള്ളികൃഷിക്കാരില്‍ നിന്ന് മാത്രമായിരുന്നില്ല ഇന്ത്യയില്‍ നിന്നുള്ള സവാള ഇറക്കുമതിയെ വലിയതോതില്‍ ആശ്രയിക്കുന്ന ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
2019 സെപ്തംബറിലും സമാനമായ രീതിയില്‍ സവാള കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കടുത്ത വിലക്കയറ്റം ആയിരുന്നു കാരണം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here