സ്വര്‍ണ ബോണ്ട് തിങ്കളാഴ്ച മുതല്‍ വാങ്ങാം


സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തിങ്കളാഴ്ച സബ്‌സ്‌ക്രിപ്ഷനായി തുറക്കും. ഒക്ടോബര്‍ 16 ന് വില്‍പ്പന അവസാനിക്കും. റിസര്‍വ് ബാങ്ക് ബോണ്ടുകളുടെ ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുകയും ഡിജിറ്റല്‍ മോഡ് വഴി സ്വര്‍ണം വാങ്ങുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അവര്‍ക്ക് ഇഷ്യു വില ഗ്രാമിന് 5,001 രൂപയാണ്.
അഞ്ചാം വര്‍ഷത്തിനുശേഷം എക്‌സിറ്റ് ഓപ്ഷനടക്കം എട്ട് വര്‍ഷമാണ് ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധി. അന്നത്തെ സ്വര്‍ണ വിലക്ക് ബോണ്ട് തിരിച്ചെടുക്കും.
ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെയുള്ള വിലകളുടെ ശരാശരിയാണ് ഇഷ്യൂ വിലയായി കണക്കാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്കാണ് ഈ ബോണ്ടുകള്‍ നല്‍കുന്നത്.
2015 നവംബറിലാണ് സോവറിന്‍ സ്വര്‍ണ്ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരുഗ്രാം സ്വര്‍ണ്ണമാണ്.
ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്എച്ച്‌സിഐഎല്‍), നിയുക്ത പോസ്റ്റോഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ (എന്‍എസ്ഇ, ബിഎസ്ഇ) എന്നിവയിലൂടെയാണ് സ്വര്‍ണ്ണ ബോണ്ടുകള്‍ വില്‍ക്കുക.
ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപകര്‍ക്ക് 2.50 ശതമാനം വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിമാറ്റ് രൂപത്തില്‍ കൈവശം വയ്ക്കുന്നതിനാല്‍ നിക്ഷേപകന് സ്വര്‍ണം കൈവശം വയ്ക്കുന്നതിന്റെ ആശങ്കയുണ്ടാവില്ല. ഭൗതിക സ്വര്‍ണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി ജിഎസ്ടി ലെവിയും ഇല്ല.
കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് മൂലധന നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് നികുതി രഹിതമാണ്. സ്വര്‍ണ്ണ ബോണ്ടുകളില്‍ ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യമാണിത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here