യോനോ ആപ്പ് 13ന് പ്രവര്‍ത്തിക്കില്ലെന്ന് എസ്.ബി.ഐ


കൊച്ചി: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എസ്ബിഐ യോനോ ആപ്ലിക്കേഷന്‍ സേവനം രണ്ട് ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളെ അറിയിച്ചു. ഒക്ടോബര്‍ 11, 13 തീയതികളില്‍ രാവിലെ 12 മുതല്‍ പുലര്‍ച്ചെ 4 വരെ യോനോ ആപ്പിന്റെ സേവനം ലഭ്യമാകില്ലെന്ന് എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കി.
ആപ്പ് വഴിയുള്ള സേവനങ്ങള്‍ക്ക് താല്‍കാലിക തടസം നേരിടുന്നതിനാല്‍ ബാങ്കിംഗ് ആവശ്യങ്ങള്‍ ആസൂത്രണം ചെയ്യാനും അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കാനും എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. അടുത്തിടെ യോനോ ആപ്ലിക്കേഷനില്‍ എസ്ബിഐ പ്രത്യേക ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.
ഇതനുസരിച്ച് യോനോ ആപ്പ് ലോഗിന്‍ ചെയ്യാതെ തന്നെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ബാലന്‍സ്, പാസ്ബുക്ക് എന്നിവ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാനും ഇടപാടുകള്‍ നടത്താനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ആറ് അക്ക എംപിഐഎന്‍/ ബയോമെട്രിക് പ്രാമാണീകരണം / ഫെയ്‌സ് ഐഡി/ യൂസര്‍ ഐഡി, പാസ്വേഡ് എന്നിവയിലൂടെ ഇവ ഉപയോഗിക്കാന്‍ കഴിയും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here