വിപണിയില്‍ മികച്ച തുടക്കം; സെന്‍സെക്‌സില്‍ 360 പോയന്റ് നേട്ടം

മുംബൈ: തിങ്കളാഴ്ച ഓഹരി സൂചികകളില്‍ മികച്ചനേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 360 പോയന്റ് നേട്ടത്തില്‍ 40,869ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 12011ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 326 ഓഹരികള്‍ നഷ്ടത്തിലുമാണ്. 61 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കമ്പനികള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്നതും സൂചികകള്‍ക്ക് കരുത്തേകി.
ലോഹം, ബാങ്ക്, എഫ്എംസിജി ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസി ബാങ്ക്, ടാറ്റ സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റാന്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരകള്‍ നഷ്ടത്തിലുമാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here