449 രൂപയ്ക്ക് പ്രതിമാസം 3300 ജിബി ഡാറ്റ; വിപണിയെ ഞെട്ടിച്ച് ബിഎസ്എന്‍എല്‍


ടെലികോം വിപണിയില്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ഒരുങ്ങുകയാണ് ബിഎസ്എന്‍എല്‍. ഇതിനായി 449 രൂപയില്‍ ആരംഭിക്കുന്ന അത്യാകര്‍ഷകമായ ബ്രോഡ്ബാന്റ് ഓഫറുകളാണ് അടുത്തിടെ അവതരിപ്പിച്ചത്.
449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ തുടങ്ങിയ ബ്രോഡ്ബാന്റ് പ്ലാനുകളാണ് ഉള്ളത്. പ്രോമോഷണല്‍ ഓഫറിന്റെ ഭാഗമായി അവതരിപ്പിച്ച ഈ പ്ലാനുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 90 ദിവസം മാത്രമേ ലഭ്യമാവൂ.
മാത്രവുമല്ല, ഈ ഓഫറുകള്‍ നഗരപ്രദേശങ്ങളില്‍ മാത്രമേ ലഭിക്കുകയുള്ളു.
449 രൂപയുടെ ഫൈബര്‍ ബേസിക് പ്ലാനില്‍ 3.3 ടിബി അഥവാ 3300 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. സെക്കന്റില്‍ 30 എംബി വേഗത ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. 3300 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ വേഗത സെക്കന്റ് രണ്ട് എംബിയിലേക്ക് കുറയും. ആന്‍ഡമാന്‍ നിക്കോബാര്‍ സര്‍ക്കിള്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭിക്കും. ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് ലഭ്യമാണ്. അതുപോലെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റിന്റെ 799 രൂപയുടെ ഫൈബര്‍ വാല്യു പ്ലാനില്‍ 3300 ജിബി ഡാറ്റ 100 എംബിപിഎസ് വേഗത്തില്‍ ലഭിക്കും. 999 രൂപയുടെ പ്രീമിയം പ്ലാനില്‍ വേഗത 200 എംബിപിഎസ് ആയി വര്‍ധിക്കും. അതേസമയം 1499 രൂപയുടെ ഫൈബര്‍ അള്‍ട്രാ പ്ലാനില്‍ 4000 ജിബി ഡാറ്റ 300 എംബിപിഎസ് വേഗതയില്‍ ഉപയോഗിക്കാനാവും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here