ഓഹരി വിപണിയില്‍ നഷ്ടത്തില്‍ തുടക്കം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11900ന് അടുത്താണ് വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സ് 81.19 പോയിന്റ് ഇടിഞ്ഞ് 40512.61 പോയിന്റിലും നിഫ്റ്റി 25.40 പോയിന്റ് ഇടിഞ്ഞ് 11905.60 ലും എത്തി. ഏകദേശം 390 ഓഹരികള്‍ മുന്നേറി, 447 ഓഹരികള്‍ നഷ്ടത്തിലാണ്.52 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
അള്‍ട്രാ സിമന്റ്, ഭാരതി എയര്‍ടെല്‍, എല്‍ടി, ഇന്‍ഫോസിസ്, ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ് എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, മാരുതി എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികള്‍.
ഡോളര്‍ സൂചിക രണ്ടാഴ്ചത്തെ താഴ്ന്ന നിലയിലെത്തി. അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റികളുടെ ഇഷ്യു പരിഗണിക്കുമെന്ന് ബോര്‍ഡ് അറിയിച്ചതിനെത്തുടര്‍ന്ന് ഇന്ന് ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here