ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 31.71 പോയന്റ് ഉയര്‍ന്ന് 40,625.51ലും നിഫ്റ്റി 3.50 പോയന്റ് നേട്ടത്തില്‍ 11,934.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1129 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1459 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല.
എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. സിപ്ല, ടൈറ്റാന്‍ കമ്പനി, ഡിവിസ് ലാബ്, അദാനി പോര്‍ട്‌സ് സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഊര്‍ജം, ഐടി, ലോഹം ഓഹരികളില്‍ വാങ്ങള്‍ താല്‍പര്യം പ്രകടമായിരുന്നു. അതേസമയം, വാഹനം, ബാങ്ക്, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ വില്പന സമ്മര്‍ദംനേരിട്ടു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here