ഡസ്റ്ററിന് ഒരു ലക്ഷം രൂപ ഇളവ്


പുതിയ ഡസ്റ്ററിന് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് റെനോ വില കുറച്ചു. കിഴിവുകളും ആനുകൂല്യങ്ങളും ഒക്ടോബര്‍ മുഴുവന്‍ ലഭിക്കും. 39000 മുതല്‍ 100000 വരെയുള്ള കിഴിവുകളാണ് ലഭിക്കുക. പെട്രോള്‍ ഡസ്റ്ററിന് 25000 രൂപ വരെ കാഷ് ഡിസ്‌കൗണ്ടായും 25000 രൂപ എക്‌സചേഞ്ച് ആനുകൂല്യമായും 20000 രൂപ ലോയല്‍റ്റി ബോണസായും 30000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായും ഡീലര്‍മാര്‍ വാഗ്ദാനം ചെയ്യുന്നു.
ആര്‍എക്‌സ്ഇ ട്രിമ്മില്‍ പ്രത്യേകമായി 50000 രൂപ കാഷ് ഡിസ്‌കൗണ്ടും 20000 രൂപ ലോയല്‍റ്റി ബെനഫിറ്റും നല്‍കുന്നുണ്ട്.
ഡസ്റ്ററിന്റെ ടര്‍ബോ പെട്രോള്‍ പതിപ്പുകള്‍ക്ക് ലോയല്‍റ്റി ബോണസായി 20000 രൂപവരെയും 30000 രൂപ കോര്‍പ്പറേററ് കിഴിവും ലഭിക്കും.
നിലവിലുള്ള ഡസ്റ്റര്‍ ഉടമകള്‍ക്ക് ഡീലര്‍മാര്‍ റെനോയുടെ ‘ഈസി കെയര്‍ ‘മൂന്ന് വര്‍ഷം/50000 കിലോമീറ്റര്‍ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.അടുത്തിടെ ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വാഹനത്തിന്റെ 106 എച്ച്പി,1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ റിനോ അപ്‌ഡേറ്റു ചെയ്തു.കൂടുതല്‍ കരുത്തുറ്റ 156 എച്ച്.പി, 1.3 ലിററര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പഴയ എഞ്ചിനും നിലവില്‍ ലഭ്യമാണ്. മാനുവല്‍,സിവിടി ഗിയര്‍ബോക്‌സാണ് വാഹനത്തിന്‌

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here