വൈദ്യുതി വിതരണ മേഖലയിലേക്കും റിലയന്‍സ്


വൈദ്യുതി വിതരണ മേഖലയിലും ചുവടുറപ്പിക്കാനൊരുങ്ങി റിലയന്‍സ് ‘സ്മാര്‍ട്ട് വൈദ്യുതി മീറ്റര്‍’ പുറത്തിറക്കുന്നു. മീറ്റര്‍ ഡാറ്റാശേഖരണം, വിവരശേഖരണത്തിനായി കമ്യൂണിക്കേഷന്‍ കാര്‍ഡുകള്‍, ടെലികോം ക്ലൗഡ് ഹോസ്റ്റിങ് സേവനങ്ങള്‍ എന്നിവ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ള തയ്യാറെടുപ്പാണ് ജിയോയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. മീറ്റര്‍ പരിശോധിക്കല്‍, ബില്ലിങ് തുടങ്ങിയ മേഖലകളില്‍ മനുഷ്യസാന്നിധ്യം ഇല്ലാതാക്കാനും വൈദ്യുതി മോഷണം തടയാനും സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രസരണ നഷ്ടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടക്കുന്ന വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് നീക്കം. 2,500 കോടി പരമ്പരാഗത
മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതാണ് പദ്ധതി. സ്മാര്‍ട്ട് മീറ്ററുകള്‍ക്കുള്ള ടുവേ കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക്, കണ്‍ട്രോള്‍ സെന്റര്‍ ഉപകരണങ്ങള്‍, ഊര്‍ജ ഉപയോഗ വിവരങ്ങള്‍കൈമാറുന്നതിനുള്ള സോഫ്റ്റ് വെയര്‍ അപ്ലിക്കേഷനുകള്‍ എന്നിവയാണ് പ്രധാനമായും വേണ്ടത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here