ഒ.ടി.ടി പ്ലാറ്റ് ഫോമിന് നല്ല സാധ്യത: ഹലാല്‍ ലൗ സ്‌റ്റോറി സംവിധായകന്‍

ഒടിടി പ്ലാറ്റ്ഫോമുകൾ തുറന്നിടുന്നത് വലിയ സാധ്യതകളെന്ന്  സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സകരിയ മുഹമ്മദ്. തന്റെ പുതിയ ചിത്രം  ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ്  പ്രതികരണം.തിയേറ്ററുകളിൽ സിനിമ കാണുന്നതുപോലെ തന്നെയുള്ള മറ്റൊരു അനുഭവമാകും ഒടിടി പ്ലാറ്റ്ഫോമുകൾ നൽകുക. രണ്ടിനും അവയുടേതായ സാധ്യതകളുണ്ട്. രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും തമ്മിലുള്ള വിനിമയം ഒടിടി പ്ലാറ്റ്ഫോമുകൾ സാധ്യമാക്കുന്നുണ്ട്. ഒരു സംവിധായകനെന്ന നിലയിൽ അത്തരം സാധ്യതകൾ പരീക്ഷിക്കാൻ താൽപര്യമുണ്ട് -സകരിയ പറഞ്ഞു.

സുഡാനി ഫ്രം നൈജീരിക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. സംവിധായകൻ സകരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.ആഷിക് അബു, ജെസ്ന ആഷിം, ഹർഷാദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൈജു ശ്രീധരൻ എഡിറ്റിംഗും അജയ് മേനോൻ ചായാഗ്രഹണവും നിര്വ്വഹിക്കുന്ന ചിത്രത്തിൽ ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ, യാക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here