ബാങ്ക് ഓഹരികള്‍ തിളങ്ങി; സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ബാങ്ക് ഓഹരികളുടെ കരുത്തില്‍ 10ാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് മികച്ച കുതിപ്പാണ് നടത്തിയത്. സെന്‍സെക്‌സ് 169.23 പോയന്റ് നേട്ടത്തില്‍ 40,794.74ലിലും നിഫ്റ്റി 36.50 പോയന്റ് ഉയര്‍ന്ന് 11,971ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1202 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1439 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
വിപ്രോ, എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബാങ്ക്, എഫ്എംസിജി, ലോഹം എന്നീ വിഭാഗങ്ങള്‍
ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here