സജനയുടെ ബിരിയാണിക്കച്ചവടം ജയസൂര്യ ഏറ്റെടുക്കും


കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സജന നടത്തുന്ന ബിരിയാണി കച്ചവടത്തിന് സഹായവുമായി നടന്‍ ജയസൂര്യ. കഴിഞ്ഞ ദിവസം ബിരിയാണി കച്ചവടത്തിനായി എത്തിയ സജനയെയും സംഘത്തെയും മറ്റ് കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ച് കച്ചവടം തടഞ്ഞത് വാര്‍ത്തയായിരുന്നു. തന്നേയും കൂടെ ഉണ്ടായിരുന്ന കുട്ടിയേയും ഉപദ്രവിച്ചെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും സജന പറഞ്ഞു. സമൂഹ മാധ്യമങ്ങളിലടക്കം ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സജനക്ക് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കും.
സജനയുടെ ദുരിതം വാര്‍ത്തകളിലൂടെ അറിഞ്ഞാണ് താരം സഹായവുമായി എത്തിയത്.
കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ അതിജീവിക്കാനായി കുടുക്കയില്‍ സൂക്ഷിച്ച സൂക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേര്‍ത്താണ് സജന എറണാകുളത്ത് ബിരിയാണിക്കച്ചവടം തുടങ്ങിയത്. സജന മൂന്നു പേര്‍ക്ക് ജോലി നല്‍കുകയും വൈകുന്നേരങ്ങളില്‍ തെരുവില്‍ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റ് കച്ചവടക്കാര്‍ ഇവരെ ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുകയും ബിരിയാണിയില്‍ പുഴുവാണെന്ന് പറഞ്ഞ് ഭക്ഷണം വാങ്ങാന്‍ വന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഏതാണ്ട് 140ഓളം ബിരിയാണിയാണ് ഇത് മൂലം
സജനക്കും കൂട്ടര്‍ക്കും നഷ്ടമായത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here