സെന്‍സെക്‌സില്‍ 185 പോയന്റ് നഷ്ടത്തോടെ തുടക്കം


മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവില്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപരം തുടങ്ങി. സെന്‍സെക്‌സ് 185 പോയന്റ് താഴ്ന്ന് 40,439ലും നിഫ്റ്റി 69 പോയന്റ്
നഷ്ടത്തില്‍ 11,865ലുമാണ് വ്യാപാരം നടക്കുന്നത്.
വിപ്രോ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗെയില്‍, ബപിസിഎല്‍, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവിസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദംകേള്‍ക്കാനിരിക്കെയാണ് വിപണിയില്‍ നഷ്ടം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here