ഓഹരിവിപണിയില്‍ വിറ്റഴിക്കല്‍ സമ്മര്‍ദ്ദം; സെന്‍സെക്‌സും നിഫ്റ്റിയും രണ്ടു ശതമാനം തകര്‍ന്നു

മുംബൈ: ആഗോള വിപണിയിലെ വില്പന സമ്മര്‍ദ്ദം പ്രതിഫലിച്ച് ഇന്ത്യയിലെ വിപണികളും. സെന്‍സെക്സും നിഫ്റ്റിയും വ്യാഴാഴ്ച വന്‍ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് കുറഞ്ഞ് 39,890 എന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 11,800 ലേയ്ക്ക് താഴ്ന്നു. എച്ച്‌സിഎല്‍ ടെക് 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് 4% ഇടിവ് നേരിടേണ്ടി വന്നു. സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ഈ ഓഹരികള്‍ക്കാണ്.
തുടര്‍ച്ചയായ 10 ദിവസത്തെ നേട്ടത്തില്‍ നിന്നാണ് വിപണികള്‍ പിന്നോട്ട് പോയത്. സിയന്റ്, ഹാത്ത്വേ കേബിള്‍, മൈന്‍ഡ്ട്രീ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ട്രൈഡന്റ് എന്നിവയുടെ സെപ്റ്റംബര്‍ ത്രൈമാസ വരുമാന പ്രഖ്യാപനങ്ങളും പുറത്തുവന്നിരുന്നു. ഇന്നലെ സെന്‍സെക്‌സ് 169 പോയിന്റ് ഉയര്‍ന്ന് 40,794 ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 11,971 ലും എത്തി.
ടാറ്റാ സ്റ്റീല്‍ ഓഹരി വില വ്യാഴാഴ്ച 3 ശതമാനത്തിലധികം ഉയര്‍ന്നു.
നിഫ്റ്റി ഐടി സൂചിക 3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്പ്, സ്മാള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം നഷ്ടത്തിലാണ്. ഐടി സേവന കമ്പനിയായ മൈന്‍ഡ്ട്രീയുടെ ഓഹരികള്‍ വ്യാഴാഴ്ചത്തെ സെഷനില്‍ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. എഫ്എംസിജി ഓഹരികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്, കോള്‍ഗേറ്റ്-പാമോലൈവ് (ഇന്ത്യ) ലിമിറ്റഡ്, ജ്യോതി ലാബ്‌സ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here