കച്ചവടം പൊടിപൊടിക്കും; ഓണ്‍ലൈന്‍ വ്യാപാരയുദ്ധം തുടങ്ങി

കോവിഡ് കാലം ഓണ്‍ലൈന്‍ വ്യാപാരത്തിന് ചാകരക്കാലമാണ്. ഈ സമയത്ത് ദീപാവലി കൂടി വന്നാലോ കച്ചവടം പൊടിപൊടിക്കും. എല്ലാ ഓണ്‍ലൈന്‍ സ്ഥാപനങ്ങളും വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് കച്ചവടത്തിന് തയ്യാറായിക്കഴിഞ്ഞു. 17 മുതലാണ് ദീപാവലി ഓഫര്‍. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട്, സ്‌നാപ്പ് ഡീല്‍, ആലിബാബ, മിന്ത്ര, ഇന്ത്യ മാര്‍ട്ട്,
ബുക്ക് മൈഷോ, നൈക്ക എന്നിവയാണ് പ്രധാനമായും ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമുകള്‍.
ദീപാവലിക്കാലത്ത് ഓണ്‍ലൈനില്‍ പൊരിഞ്ഞ വ്യാപാര യുദ്ധത്തിന് അരങ്ങൊരുങ്ങി. ഇന്ത്യയിലെ ഏറ്റവും വിപുലമായ വാണിജ്യ സീസണാണ് ദീപാവലിക്കാലം.
ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ജിയോ മാര്‍ട്ട് തുടങ്ങി വമ്പന്മാരും ചെറുകിടക്കാരും വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി സ്‌പെഷ്യല്‍ സെയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആമസോണും മറ്റന്നാള്‍ ഫ്‌ളിപ്കാര്‍ട്ടും മെഗാസെയില്‍ ആരംഭിക്കും.
കൊവി?ഡ് കാലത്തും റെക്കാഡ് വി?പ്പനയാണ് ഓണ്‍ലൈന്‍ കമ്പനികളുടെ പ്രതീക്ഷ. ഇന്ത്യയിലെ നമ്പര്‍വണ്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ അമേരിക്കന്‍ കമ്പനിയായ ആമസോണാണ്. രണ്ടാമത് ഫ്‌ളിപ്പ്കാര്‍ട്ടും.

ഫ്‌ളിപ്പ് കാര്‍ട്ടില്‍ ആറു ദിവസം ആമസോണില്‍ നവംബര്‍ പകുതിവരെ
ആറ് ദിവസം വില്‍പ്പനയാണ് ഫ്‌ളിപ്പ് കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആമസോണ്‍ വില്പന നവംബര്‍ പകുതി വരെ തുടരും.
ഇന്ത്യയുടെ ഇ വ്യാപാരത്തില്‍ ഇക്കൊല്ലം 40% വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 23% ആയിരുന്നു വളര്‍ച്ച. ഉപഭോക്താക്കളുടെ എണ്ണം ത്ത 135 ദശലക്ഷത്തില്‍ നിന്ന് 160 ദശലക്ഷം ആകുമെന്നും കരുതപ്പെടുന്നു.

ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിക്കുക ലക്ഷ്യം
ലോകത്തെ നാലാമത്തെ വലിയ റീട്ടെയ്ല്‍ മാര്‍ക്കറ്റാണ് ഇന്ത്യയുടേത്. അതും അസംഘടിതമായ വ്യാപാരമാണ് ബഹുഭൂരിഭാഗവും. ഈ മേഖല പിടിച്ചടക്കുകയാണ് ഇ വിപണിയിലെ എല്ലാ വമ്പന്മാരുടെയും ലക്ഷ്യം. രാജ്യത്തെ 850 പട്ടണങ്ങളിലായി ആമസോണ്‍ 20000 ലോക്കല്‍ ഷോപ്പുകളെയും ഫ്‌ളിപ്പ്കാര്‍ട്ട് 50,000 ലോക്കല്‍ ഷോപ്പുകളെയും ഉള്‍പ്പെടുത്തി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നുമുണ്ട്. മുകേഷ് അംബാനിയുടെ ഇ കൊമേഴ്‌സ് കമ്പനി ജിയോമാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്തെ 200 പട്ടണങ്ങളില്‍ പലവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും വിപണനം ചെയ്യുന്ന ജിയോമാര്‍ട്ടിന് സാമാന്യം നല്ല സ്വീകാര്യതയും ലഭിച്ചു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here