നെല്ലിയാമ്പതിയില്‍ വീണ്ടും ഓറഞ്ച് കൃഷി തുടങ്ങി

ഗവ.ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിൽ വർഷങ്ങൾക്ക് ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പിൽ ലഭിച്ചത് 517 കിലോ ഓറഞ്ച്. 5-6 അടിയോളം വരുന്ന ഒരു ചെടിയിൽ നിന്ന് ശരാശരി അഞ്ച് കിലോ ഓറഞ്ചാണ് ലഭിച്ചത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന വിളവെടുപ്പിൽ ഏകദേശം 1.5 ടൺ ഓറഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാം സൂപ്രണ്ട് ജോൺസൺ പുറവക്കാട്ട് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയ ഓറഞ്ച് കൃഷി ഫാമിലെ പുനഃക്രമീകരണങ്ങൾക്കു ശേഷം 2016ലാണ് പുനഃരാരംഭിച്ചത്. 25 ഹെക്ടർ സ്ഥലത്ത് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ഓറഞ്ച് തൈ നട്ട് ഉദ്ഘാടനം ചെയ്തു. നാഗ്പൂർ ഹൈബ്രിഡ്, കൂർഗ് മന്ദാരിൻ, നെല്ലിയാമ്പതി ലോക്കൽ എന്നീ ഇനങ്ങളിൽപ്പെട്ട 6000 തൈകളാണ് നട്ടത്. രണ്ട് വർഷങ്ങൾക്ക് ശേഷം 2018ലുണ്ടായ പ്രളയവും മഴക്കെടുതിയും ഓറഞ്ച് ചെടികൾക്ക് കുമിൾ ബാധയുണ്ടാക്കി. ചെടികളുടെ വളർച്ച മുരടിച്ചതിനെ തുടർന്ന് നടത്തിയ തീവ്രപരിചരണം ഒറ്റചെടിപോലും കേടുകൂടാതെ സംരക്ഷിക്കാനായി.

പ്രധാനമായും ഇവിടത്തെ ഓറഞ്ച് സ്‌ക്വാഷ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. പഴം-പച്ചക്കറി സംസ്‌കരണ ശാലയിൽ നിർമിക്കുന്ന സ്ക്വാഷുകൾ, 700 മില്ലി സ്ക്വാഷിന് 100 രൂപ പ്രകാരം ഫാം വക വില്പന കേന്ദ്രം വഴി വില്പന നടത്തുന്നു. അടുത്ത വർഷം മുതൽ ഒരേ രീതിയിലും സമയത്തും പൂവിടുന്ന രീതി അവലംബിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

നെല്ലിയാമ്പതി വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും നിലവിൽ കൊവിഡ് നിയന്ത്രണമുള്ളതിനാൽ ടൂറിസ്റ്റുകൾക്ക് ഓറഞ്ച് തോട്ടം കാണുന്നതിനും താമസിക്കുന്നതിനും സൗകര്യമുണ്ടായിരിക്കില്ല. ഓറഞ്ച് തോട്ടത്തിനോട് ചേർന്ന് 16 മുറികളുള്ള ട്രെയിനിംഗ് ഹോസ്റ്റലിന്റെ പണി അവസാന ഘട്ടത്തിലാണ്. വിശാലമായ പാർക്കിംഗ് സൗകര്യത്തോട് കൂടിയ കാന്റീനും ഉടൻ തന്നെ പ്രവർത്തനമാരംഭിക്കും.

ഓറഞ്ചിന് പുറമെ 17 ഇനം ശീതകാല പച്ചക്കറികളും ഫാമിൽ കൃഷിയിറക്കിയിട്ടുള്ളതായും സൂപ്രണ്ട് അറിയിച്ചു. കാരറ്റ്, കോളി ഫ്ലവർ, കാബേജ്, ബീറ്റ്റൂട്ട്, ചൈനീസ് കാബേജ്, തക്കാളി, മുള്ളങ്കി, ഗ്രീൻപീസ്, ബട്ടർ ബീൻസ്, ചെറിയ ഉള്ളി, തണ്ണി മത്തൻ, മല്ലി, കാപ്സിക്കം, കക്കരിക്ക, ബ്രൊക്കോളി, നോൾഖോൾ, കൗ പീ എന്നീ ഇനങ്ങളുടെ വിളവെടുപ്പ് ഡിസംബർ ജനുവരി മാസങ്ങളിലായി നടക്കും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here