മൊറട്ടോറിയം നീട്ടലും പലിശയും; ഉത്തരവ് നവംബര്‍ 2 ന് മുമ്പ് വേണമെന്ന് സുപ്രീം കോടതി

കൊവിഡ് പ്രതിസന്ധിയില്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി കടുത്ത നിലപാടെടുത്തു. നവംബര്‍ രണ്ടിനുള്ളില്‍ പിഴപ്പലിശ ഒഴിവാക്കാനുള്ള ഉത്തരവിറക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. രണ്ട് കോടി വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് കോടതിയുടെ ഇടപെടല്‍.
മോറട്ടോറിയം കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍), വിദ്യാഭ്യാസ, ഭവന, വാഹന വായ്പകള്‍ എടുത്തവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, പ്രൊഫഷണല്‍, ഉപഭോഗ വായ്പകള്‍ എന്നിവയ്ക്കും പലിശ ഇളവ് ബാധകമാകും.
എന്നാല്‍ കേന്ദ്ര സത്യവാഹ്മൂലം തൃപ്തികരമല്ലെന്നായിരുന്നു അന്ന് സുപ്രീംകോടതിയുടെ മറുപടി. മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ല, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ കോടതി ഇടപെടരുത്, മേഖലകള്‍ തിരിച്ച് ഇളവുകള്‍ നല്‍കണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല, പലിശ മുഴുവന്‍ ഒഴിവാക്കിയാല്‍ അത് സമ്പദ്ഘടനയെ ബാധിക്കും ബാങ്കുകള്‍ പ്രതിസന്ധിയിലാകും തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം നിരത്തിയത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here