ഓഹരി വിപണി: ഇന്‍ഫോസിസ് ഓഹരികള്‍ കുതിക്കുന്നു


മുംബൈ: നേരിയ നേട്ടത്തിലാണ് ഓഹരി വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകള്‍ നഷ്ടത്തിലായി.സെന്‍സെക്‌സ് 121 പോയന്റ് നഷ്ടത്തില്‍ 40,673ലും നിഫ്റ്റി 31 പോയന്റ് താഴ്ന്ന് 11,939ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 679 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 637 ഓഹരികള്‍ നഷ്ടത്തിലുമാണ്. 98 ഓഹരികള്‍ക്ക് മാറ്റമില്ല.
ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ഐടിസി, ബജാജ് ഫിനാന്‍സ്,ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ഇന്‍ഫോസിസ്,ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍ കോര്‍പ്, ഐഒസി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍
തുടങ്ങിയ ഓഹരകള്‍ നേട്ടത്തിലുമാണ്. മൈന്‍ഡ് ട്രീ, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 15 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here