അമര്‍ അക്ബര്‍ അന്തോണി ടീം വീണ്ടും എത്തുന്നു പുതിയ സിനിമയുമായി


വന്‍ വിജയം കുറിച്ച അമര്‍ അക്ബര്‍ അന്തോണി സിനിമ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ
അണിയറപ്രവര്‍ത്തകര്‍ വീണ്ടുമൊന്നിക്കുന്നു. പുതിയൊരു ചിത്രവുമായി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ, സലിം കുമാര്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സുജിത് രാഘവ് ആര്‍ട്ട് ഡയറക്ടറായും ബാദുഷാ
പ്രൊജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു. ജയസൂര്യ, സലിം കുമാര്‍, നമിത പ്രമോദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവംബര്‍ പത്തിന് ചിത്രീകരണം ആരംഭിക്കും. 2015 ഒക്ടോബര്‍ പതിനാറിനാണ് അമര്‍ അക്ബര്‍ അന്തോണി പ്രേക്ഷകരിലേക്ക് എത്തിയത്. ജയസൂര്യയ്ക്കും നമിതയ്ക്കും പുറമേ പൃഥ്വിരാജ്, ഇന്ദ്രജിത്,
കെ.പി.എ.സി ലളിത, ശ്രീരാമന്‍, ശശി കലിം?ഗ, സൃന്ദ, ബേബി മീനാക്ഷി, രമേഷ് പിഷാരടി, ബിന്ദു പണിക്കര്‍, അബു സലീം തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here