സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ ക്ലോസ് ചെയ്തു

കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ ഓഹരി വിപണി സൂചികകള്‍ വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, മെറ്റല്‍, ഫാര്‍മ മേഖലകളിലെ ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടായത്. സെന്‍സെക്‌സ് 254 പോയിന്റ് ഉയര്‍ന്ന് 39,983 ല്‍ എത്തി. നിഫ്റ്റി 82 പോയിന്റ് ഉയര്‍ന്ന് 11,762 ല്‍ എത്തി. ബിഎസ്ഇയിലെ 1459 കമ്പനികളുടെ ഓഹരകള്‍ നേട്ടത്തിലും 1135 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികള്‍ക്ക് മാറ്റമില്ല.
സെന്‍സെക്‌സും നിഫ്റ്റിയും ഈ ആഴ്ചയില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്‌മോള്‍കാപ്പ് സൂചികകള്‍ യഥാക്രമം 1.1 ശതമാനവും 1.5 ശതമാനവും ഉയര്‍ന്നു.
മെറ്റല്‍ സൂചിക 4.1 ശതമാനം ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര ആന്‍ഡ്
മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി.
അതേസമയം, കഴിഞ്ഞ സെഷനില്‍ 3.4 ശതമാനം ഇടിഞ്ഞ നിഫ്റ്റി ബാങ്ക് ഇന്ന് 1.9 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഫിന്‍ സര്‍വീസസ്, നിഫ്റ്റി ഫാര്‍മ എന്നിവയും 1.4 ശതമാനം വീതം നേട്ടമുണ്ടാക്കി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here