ഉത്സവകാല വില്‍പ്പനയില്‍ ചട്ടലംഘനം; ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം


വില്‍പ്പന ചട്ടം ലംഘിച്ചതിന് ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. ഉത്പന്നം നിര്‍മിച്ച രാജ്യം ഏതാണെന്ന് രേഖപ്പെടുത്തണമെന്ന നിയമമാണ് ആമസോണ്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ലംഘിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഏതെങ്കിലുംതരത്തിലുള്ള നടപടിയെടുക്കാതിരിക്കാന്‍ കാരണംകാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്സവ വിലക്കിഴിവ് വില്പന നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആദ്യത്തെ ലംഘനത്തിന് 25,000 രൂപ വരെ
പിഴയീടാക്കാന്‍ കഴിയും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയോ തടവോ ആണ് ശിക്ഷ. ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ നിലവിലെ വില്‍പന ചട്ടം ലഘിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയവും ഭക്ഷ്യപൊതുവിതരണ വകുപ്പും അറിയിച്ചു. സെപ്റ്റംബര്‍ 30നകം സ്ഥാപനങ്ങള്‍ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം നിര്‍ദേശിച്ചത്. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ ഉത്സവസീസണ്‍ വില്പനയിലെ ചട്ടവിരുദ്ധനിലാപാട് അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here