ജിഎസ്ടി നഷ്ടപരിഹാരം; കേന്ദ്രം പിടിവാശി ഒഴിവാക്കിയെന്ന് തോമസ് ഐസക്

ജിഎസ്ടി നഷ്ടപരിഹാരത്തിന് സംസ്ഥാനങ്ങള്‍ തന്നെ നേരിട്ട് വായ്പയെടുക്കണം എന്ന ശാഠ്യത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയക്കുകയും നേരിട്ട് ഫോണില്‍ സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് മറുപടി നല്‍കി. ഇനിയും ബാക്കിയുള്ള ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്താന്‍ പറ്റും എന്ന പ്രത്യാശയും പ്രകടിപ്പിച്ചെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാരാണ് റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നത്. എന്നാല്‍ ആ വായ്പ ഉടന്‍തന്നെ സംസ്ഥാനങ്ങള്‍ക്ക് മറിച്ചു നല്‍കുന്നതിലൂടെ ഇത് കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കില്ല. ഓരോ സംസ്ഥാനത്തിനും കിട്ടുന്ന തുകയനുസരിച്ച് അവരുടെ ധനക്കമ്മി കൂടും. അങ്ങനെ നോക്കുമ്പോള്‍ രണ്ടുപേരും ഒരുമിച്ചാണ് വായ്പയെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ പ്രതീക്ഷിത നഷ്ടപരിഹാരം 2.3 ലക്ഷം കോടിയാണ്. ഇതില്‍ 60000 കോടിയെങ്കിലും ജിഎസ്ടി സെസില്‍ നിന്ന് പിരിഞ്ഞു കിട്ടും. ബാക്കി 1.7 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയാല്‍ നഷ്ടപരിഹാരത്തുക പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. അതിനുപകരം 1.1 ലക്ഷം കോടി രൂപയേ വായ്പയെടുക്കൂ എന്നാണ് കേന്ദ്രം പറയുന്നത്. എന്നുവെച്ചാല്‍ 60,000 കോടി രൂപ നഷ്ടപരിഹാരം ഈ വര്‍ഷം ലഭിക്കില്ല, 2023ലേ ലഭിക്കൂ. സെസ് 2022ല്‍ അവസാനിക്കേണ്ടതാണ്. ഒരുവര്‍ഷവും കൂടി നീട്ടിയിട്ടുണ്ട്. ആ വരുമാനത്തില്‍ നിന്നുവേണം ഈ വര്‍ഷത്തെ നഷ്ടപരിഹാരം കിട്ടാന്‍. ഇതു ശരിയല്ല എന്നാണ് തങ്ങളുടെ വാദമെന്നും മന്ത്രി പറയുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here