ലോക്ഡൗണ്‍; ജോലി നഷ്ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം: കേന്ദ്രം


കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ഇതിനായി അടല്‍ ഭീമിത് വ്യക്തി കല്യാണ്‍ യോജന പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുക. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ജീവനക്കാരില്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടിട്ടുളള ആളുകള്‍ക്ക് തങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനത്തിന് അവകാശവാദം ഉന്നയിക്കാം.
മൂന്ന് മാസം വരെ ഇത്തരത്തില്‍ പകുതി ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കും. ജീവനക്കാര്‍ ഇപ്പോള്‍ ജോലി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഇതിനായി 44,000 കോടി രൂപയാണ് ചിലവഴിക്കുക. ഇതുവരെ കാര്യമായ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം പരസ്യപ്പെടുത്തുന്നതിലൂടെ കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്നാണ് കരുതുന്നത് എന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൗണ്‍ ഏറ്റവും മോശമായി ബാധിച്ച കുടിയേറ്റ തൊഴിലാളികളേയും ഫാക്ടറി തൊഴിലാളികളേയും സര്‍ക്കാര്‍ അവഗണിക്കുന്നു എന്നുളള രൂക്ഷ വിമര്‍ശനം മറികടക്കാന്‍ കൂടിയാണ് ഈ ക്യാംപെയ്ന്‍ വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
ആവശ്യമായ രേഖകള്‍ തൊഴിലാളികള്‍ നേരിട്ട് തന്നെ ഹാജരാക്കണം. ഡിസംബറില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യത ഉളള എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. തൊഴിലില്ലായ്മ നേരിടുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ അടല്‍ ഭീമിത് വ്യക്തി കല്യാണ്‍ യോജന രൂപീകരിച്ചത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here